ഇന്ത്യ -പാക് ചർച്ച ഇന്നുച്ചയ്‌ക്ക്
Monday 12 May 2025 1:56 AM IST
ഇന്നുച്ചയ്‌ക്ക് 12മണിക്ക് ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷൻസ് മേധാവികൾ വെടിനിറുത്തലിന് ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യും. കഴിഞ്ഞ ദിവസത്തെ വെടിനിർത്തൽ ലംഘനത്തിലുള്ള അതൃപ്‌തി ഇന്ത്യൻ ഡി.ജി.എം.ഒ ഇന്നലെ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ പാലിക്കേണ്ട നടപടികളിൽ ധാരണയാകുമെന്നാണ് സൂചന.