ബിരുദമുണ്ടോ? എസ്ബിഐയിൽ ഉയർന്ന ശമ്പളമുളള ജോലി നേടാം, അപേക്ഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി

Monday 12 May 2025 12:20 PM IST

സ്​റ്റേ​റ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ (എസ്ബിഐ) ജോലി നേടാൻ സുവർണാവസരം. സർക്കിൾ ബേസ്ഡ് ഓഫീസർ (സിബിഒ) തസ്തികയിലേക്കാണ് അവസരം. 3323 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുക. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ (sbi.co.in) പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. മേയ് 29 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. ഓൺലൈൻ പരീക്ഷ, അഭിമുഖം, പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 3323 അവസരങ്ങളാണുളളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം സ്വന്തമാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്. മെഡിസിൻ, എഞ്ചിനീയറിംഗ്,ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്​റ്റ് അക്കൗണ്ടൻസി എന്നീ വിഷയങ്ങളിൽ ബിരുദമുളളവരാണ് അപേക്ഷിക്കേണ്ടത്. 21നും 30നും ഇടയിൽ പ്രായമുളളവർക്ക് (1995 മേയ് ഒന്നിനും 2004 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവർ) അപേക്ഷിക്കാം. ജനറൽ, ഒബിസി,ഇഡബ്ല്യൂഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം 750 രൂപ അടയ്ക്കണം. എസ്‌സി, എസ്ടി എന്നീ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷാഫീസ് ഇല്ല.

എങ്ങനെ അപേക്ഷിക്കാം?

1 എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ പ്രവേശിക്കുക.

2.ഹോംപേജിലെ കരിയർ എന്ന ഭാഗം സെലക്ട് ചെയ്യുക. 3. എസ്ബിഐ സിബിഒ 2025 എന്ന അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 4. പേര്,മൊബൈൽ നമ്പർ,ഇമെയിൽ ഐഡി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്​റ്റർ ചെയ്യുക. 5. തുറന്നുവരുന്ന പേജിൽ ബാക്കിയുളള വിവരങ്ങൾ ഉൾപ്പെടുത്തുക. 6. സ്‌കാൻ ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ് തുടങ്ങിയ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക. 7. അപേക്ഷാഫീസ് ഓൺലൈനായി സമർപ്പിക്കുക. 8. ഭാവിയിലേക്കുളള ആവശ്യത്തിനായി അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.