വിളംബര സമ്മേളനം ഇന്ന് 

Tuesday 13 May 2025 1:26 PM IST

ചങ്ങനാശേരി: ആശ വർക്കർമാരുടെ കാസർഗോഡ് നിന്നും ആരംഭിച്ച രാപ്പകൽ സമര യാത്ര ജില്ലയിൽ ജൂൺ 2,3,4 തീയതികളിൽ പര്യടനം നടത്തും. ജൂൺ 3ന് ചങ്ങനാശേരിയിലെത്തുന്ന ജാഥക്ക് മുന്നോടിയായി വിളംബര സമ്മേളനം ഇന്ന് വൈകുന്നേരം 4.30ന് ഹോട്ടൽ അർക്കാലിയായിൽ നടക്കുമെന്ന് സ്വാഗതസംഘം ജില്ലാ ചെയർമാൻ അഡ്വ. സത്യവാൻ നായർ, ജില്ലാ വൈസ് ചെയർമാൻ വി.ജെ ലാലി എന്നിവർ അറിയിച്ചു. ദിവസ വേതനം 700 രൂപയാക്കുക, വിരമിക്കമ്പോൾ 5 ലക്ഷം രൂപ നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് കാസർഗോഡ് നിന്നും ജാഥ ആരംഭിച്ചത്. ജൂൺ 17ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും.