ഓൺലൈൻ കരോക്ക ഗാനമത്സരം

Monday 12 May 2025 5:32 PM IST

കുമരകം : കലയാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി കുമരകം കലാഭവൻ ഓൺലൈൻ കരോക്ക ഗാനമത്സരം മേയ് 20 വരെ സംഘടിപ്പിക്കുന്നു. 10 മുതൽ 25 വയസുവരെ, 26 മുതൽ 50 വയസുവരെ, 51ന് മുകളിൽ എന്നിങ്ങനെ 3 വിഭാഗത്തിലാണ് ഗാനമത്സരം നടത്തുന്നത്. 3 മിനിറ്റ് കരോക്കെ ഉപയോഗിച്ച് പാടിയ പാട്ടിന്റെ വീഡിയോ (പല്ലവി അനുപല്ലവി) ജയരാജ് എസ് 9446416345 , അനിൽകുമാർ പി കെ 9947335338 , ഗണേശ് ഗോപാൽ 954440939 എന്നിവരുടെ വാട്ട്സാപ്പ് നമ്പരിൽ അയക്കേണ്ടതാണ്.