വേലൻ മഹാസഭ സംസ്ഥാന സമ്മേളനം

Monday 12 May 2025 5:39 PM IST

വൈക്കം: കേരള വേലൻ മഹാസഭ സംസ്ഥാന സമ്മേളനം 18ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കും. രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് കെ. മുരളി പതാക ഉയർത്തും. 10 ന് നടക്കുന്ന പൊതു സമ്മേളനം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. മുരളി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. ബാഹലേയൻ റിപ്പോർട്ടവതരിപ്പിക്കും. സംസ്ഥാന ട്രഷറർ കെ.കെ. ഹരിദാസൻ കണക്ക് അവതരിപ്പിക്കും. വൈകിട്ട് 3.30 ന് പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ്.