പ്രവാസി സൗഹൃദ കൂട്ടായ്മ

Tuesday 13 May 2025 1:46 AM IST

തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് പ്രവാസി സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനവും പ്രഥമ കുടുംബസംഗമവും 21ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ ആലംകോട് ഹാരിസൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.ക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിക്കും.പ്രസിഡന്റ് ജയപാലൻ ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിക്കും.ഒ.എസ്.അംബിക എം.എൽ.എ,നഗരസഭ ചെയർപേഴ്സൺ അഡ്വ.കുമാരി,നോർക്ക സെക്രട്ടറി എസ്.ഹരികിഷോർ,പി.എസ്.കെ ജനറൽ സെക്രട്ടറി നഹാസ്.എസ്.ആലംകോട്,നിജാം,സുബൈർ പെരിങ്ങമല, വഹാബ് ആലംകോട് തുടങ്ങിയവർ സംസാരിക്കും.