ഐക്യ കർഷക സംഘം ജില്ലാ സമ്മേളനം
Tuesday 13 May 2025 1:47 AM IST
തിരുവനന്തപുരം: നെല്ല് സംഭരണത്തിലെ അനാസ്ഥയും കാർഷികവിളകളുടെ വില തകർച്ചയും സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കാരണമാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ പറഞ്ഞു.ഐക്യ കർഷകസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഐക്യ കർഷകസംഘം ജില്ലാപ്രസിഡന്റ് അഡ്വ.എ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.ആർ.എസ്.പി നേതാക്കളായ കെ.എസ്.സനൽകുമാർ,വി.ശ്രീകുമാരൻ നായർ,വിനോബാ താഹ,ഐക്യ കർഷകസംഘം നേതാക്കളായ പേട്ട സജീവ്,കെ.ജി.വിജയദേവൻ പിള്ള,മഹേശ്വരൻപിള്ള,പാപ്പനംകോട് ശിവരാജൻ എസ്.എസ്. ബാലു എന്നിവർ പങ്കെടുത്തു.