സ്നേഹതീരം 15-ാം വാർഷികം നാളെ
Tuesday 13 May 2025 2:49 AM IST
തിരുവനന്തപുരം: സ്നേഹതീരം 15-ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന എഡ്യുകെയർ ആനുവൽ ഡേ ആഘോഷം നാളെ വൈകിട്ട് 4ന് പെരുമാതുറ എൽ.പി.സ്കൂളിൽ നടക്കും. ഫിഷറീസ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് സെക്രട്ടറി ബി.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യും. സ്നേഹതീരം പ്രസിഡന്റ് ഇ.എം.നജീബ് അദ്ധ്യക്ഷത വഹിക്കും. കിംസ് ഹെൽത്ത് സി.എം.ഡി ഡോ.എം.ഐ.സഹദുള്ള, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ്, രെശ്മി ആയിഷ എന്നിവർ സംസാരിക്കും.വിവിധ പ്രവർത്തനങ്ങൾക്കായി സ്‌നേഹതീരം 2 കോടിയോളം രൂപ ചെലവഴിച്ചതായി പ്രസിഡന്റ് ഇ.എം.നജീബും ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈനും അറിയിച്ചു.