ശ്രീനടരാജസംഗീതസഭ വാർഷികസമ്മേളനം

Tuesday 13 May 2025 12:54 AM IST

വർക്കല: ശ്രീനടരാജസംഗീത സഭാ വാർഷികസമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.സഭ പ്രസിഡന്റ് എൻ .സുകുമാരൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു . ശ്രീനടരാജസംഗീത സഭ സംഗീതജ്ഞ പ്രൊഫ. പാൽകുളങ്ങര അംബികദേവിക്കും പ്രൊഫ.കെടാകുളം കരുണാകരൻ സ്മാരക സാഹിത്യ പുരസ്കാരം കെ. ജയകുമാറിനും സ്വാമി സച്ചിദാനന്ദ സമ്മാനിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ സൗമ്യ, സഭയുടെ മുതിർന്ന അംഗങ്ങൾ, കലാപ്രതിഭകൾഎന്നിവരെ ആദരിച്ചു. സഭ സെക്രട്ടറി സി. വേണുഗോപാൽ സ്വാഗതം പറഞ്ഞു.എ.വി ബഹുലേയൻ, ഡോ.ജയപ്രകാശ്, പ്രൊഫ.വർക്കല സി. എസ്. ജയറാം , വർക്കല ബാബു, എസ് സജീവ് എന്നിവർ സംസാരിച്ചു.