പാസിംഗ് ഔട്ട് പരേഡ്
Tuesday 13 May 2025 12:56 AM IST
കടയ്ക്കാവൂർ: റൂറൽ ജില്ലാ - വർക്കല സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ 13 സ്കൂളുകളുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് വക്കം ജി.വി.എച്ച്.എസ്. സ്കൂൾ മൈതാനത്ത് നടന്നു. പരേഡിൽ കേരള വിജിലൻസ് മേധാവി ഡി.ജി.പി മനോജ് എബ്രഹാം സല്യൂട്ട് സ്വീകരിച്ചു.എസ്.പി സുദർശനൻ,അഡിഷണൽ എസ്.പി നാസറുദ്ദിൻ.എസ്, വർക്കല ഡി.വൈ.എസ്.പി ബി.ഗോപകുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ സുഭാഷ്,എസ്.എച്ച്.ഒ സജിൻ ലുയിസ്,വക്കം ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ബിന്ദു.സി.എസ്,സി.പി.ഒ സൗധീഷ് തമ്പി തുടങ്ങിയവർ പങ്കെടുത്തു.