പ്രണയിക്കാൻ വിജയ് ദേവരകൊണ്ടയും രശ്‌മികയും വീണ്ടും

Tuesday 13 May 2025 3:30 AM IST

ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സൂപ്പർ താര ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒരുമിക്കുന്നു

വിജയ് ദേവരകൊണ്ട നായകനായി രാഹുൽ സംകൃതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന നായിക. സൂപ്പർഹിറ്റ് താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും വീണ്ടും ഒരുമിക്കുന്ന ആവേശത്തിലാണ് ആരാധകർ. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് വിഡി 14 എന്നാണ് താത്‌കാലികമായി നൽകുന്ന പേര്. ഈ മാസം ചിത്രത്തിന്റെ ലൊക്കേഷനിൽ വിജയ് ദേവരകൊണ്ട ജോയിൻ ചിത്രം. 1854 -78 കാലഘട്ടത്തിൽ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം പറയുന്നത്.

മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. ടാക്സിവാല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും സംവിധായകൻ രാഹുൽ സംസ്‌കൃതനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട് . നാനി നായകനായ ശ്യാം സിംഹറോയ് എന്ന ചിത്രത്തിന്റെയും സംവിധായകനാണ് രാഹുൽ.