അങ്കണവാടി കെട്ടിടം ഉദ്ഘാടനം
Tuesday 13 May 2025 12:42 AM IST
മുഹമ്മ : ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ വികസനോത്സവം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദ്യ ഉദ്ഘാടനം മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡിലെ 125-ാം നമ്പർ അങ്കണവാടിയുടേതായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.നിയാസിൻ്റെ നിർദ്ദേശപ്രകാരം ജില്ലാ പഞ്ചായത്ത് അനുവദിച്ച 22ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്.ഒരു ഹാൾ, സിറ്റൗട്ട് ,സ്റ്റോർ റും, അടുക്കള,ബാത്ത് റും ചുറുമതിൽ അടങ്ങിയതാണ് അങ്കണവാടി കെട്ടിടം. സ്ഥലം നൽകിയ സിസ്‌റ്റർ ഡാഫിന്റെ മാതാവ് ത്രേസ്യാമ്മയെയും കരാറുകാരൻ ജി.അനിൽകുമാറിനെയും ആദരിച്ചു .ക