നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ
Tuesday 13 May 2025 12:43 AM IST
ആലപ്പുഴ: പെൺകുട്ടിയുടെ നേരെ നഗ്നത പ്രദർശനം നടത്തിയ പുന്നപ്ര വടക്ക് വാടയ്ക്കൽ വേലിയകത്ത് വീട്ടിൽ വിവേകിനെ (28) സൗത്ത് പൊലീസ് പിടികൂടി. ഞായറാഴ്ച്ച വൈകിട്ട് 4 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. വിവേകിന്റെ വീടിന് വശത്തുള്ള റോഡിൽ കൂടി നടന്നുപോയ പെൺകുട്ടിയെ പ്രതി കൈകൊട്ടി വിളിക്കുകയും തുടർന്ന് നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നു. സി.ഐ കെ.ശ്രീജിത്ത്, പ്രിൻസിപ്പൽ എസ്.ഐ ഉണ്ണികൃഷ്ണൻ നായർ, എസ്.ഐ ജയേന്ദ്രമേനോൻ, വനിതാ സീനിയർ സി.പി.ഒ എം.ഡി.രാഖി , സീനിയർ സി.പി.ഒമാരായ അനിൽകുമാർ, ഹസീർഷ, സി.പി.ഒ മനു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.