കൃഷിമന്ത്രി രാജിവയ്ക്കണം

Tuesday 13 May 2025 12:44 AM IST

ഹരിപ്പാട്: ലോക ബാങ്കും കേന്ദ്രസർക്കാരും കാർഷിക മേഖലയ്ക്ക് അനുവദിച്ച തുക വക മാറ്റി ചെലവഴിച്ചതിൽ കൃഷി മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കർഷക കോൺഗ്രസ് കരുവാറ്റ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിശ്വൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ രാജൻ, തുണ്ടിൽ മോഹനൻ പിള്ള, ഷിബുലാൽ, ശ്രീലേഖ മനു, പ്രദീപ് പോക്കാട്ട്, സരസ്വതി, ബേബിച്ചൻ, കെ.ആർ പുഷ്പ, ആർ.ഷെരീഫ്, പൊന്നൻ, ബാബു, അജിത് കുമാർ, സി.പി ആചാരി എന്നിവർ നേതൃത്വം നൽകി.