മിക്സഡ് വോളിബാൾ ഗെയിംസ്
Tuesday 13 May 2025 12:45 AM IST
മുഹമ്മ :കേരളാ ജൻഡർ ഇക്വാളിറ്റി യൂണിവേഴ്സൽ ഗെയിംസ് അത് ലോ ക്ലബ് അസോസിയേഷന്റെ ആൾ കേരളാ മിക്സഡ് വോളി ബോൾ ഗെയിംസിന്റെ ഉദ്ഘാടനം മുഹമ്മ ആര്യക്കര എ ബി വിലാസം സ്കൂളിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സുജിത്ത് കാർത്തികേയൻ , എ.ഡി.എം ആശ സി.എബ്രഹാം, ആൾ ഇന്ത്യ കോ - ഓർഡിനേറ്റർ വി.സവിനയൻ, വോളിബാൾ താരം എ.കെ.ബാലകൃഷ്ണൻ, ഒളിമ്പ്യൻ കെ.ജെ മനോജ് ലാൽ, എ .ബി .വി എച്ച്.എസ്.എസ് മാനേജർ ജെ.ജയലാൽ, മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, എസ് സുജീഷ്, എ. രുപേഷ്, കെ.എസ്. ലാലിച്ചൻ, വി.എസ്. പ്രജിത്ത് എന്നിവർ സംസാരിച്ചു.