വിശ്വകർമ്മ മഹാസഭ ശാഖ പൊതുയോഗം
Tuesday 13 May 2025 12:46 AM IST
അമ്പലപ്പുഴ: അഖില കേരള വിശ്വകർമ മഹാസഭ അമ്പലപ്പുഴ വടക്ക് 65-ാം നമ്പർ ശാഖാ പൊതുയോഗം കാക്കാഴം കിഴക്ക് അജിതാ രാമചന്ദ്രന്റെ വസതിയിൽ നടന്നു. അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി.ആചാരി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് ജി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.ആസ്ഥാന ഫണ്ട് സമാഹരണ ഉദ്ഘാടനവും വിദ്യാഭ്യാസ പ്രോത്സാഹന വിതരണോദ്ഘാടനവും രക്ഷാധികാരി പി.കെ.പൊന്നപ്പൻ നിർവഹിച്ചു. ബോർഡംഗം എം.രാജേഷ് ബാബു, യൂണിയൻ ജോയിന്റ് സെക്രട്ടറി രംഗനാഥ്.ടി, യൂണിയൻ കമ്മിറ്റിയംഗം ഇന്ദു വിജയൻ, ശാഖാ സെക്രട്ടറി വി.ശങ്കരൻ കുട്ടി എന്നിവർ പ്രസംഗിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.