ഹെഡ് നഴ്സിന് ആദരം
Tuesday 13 May 2025 12:47 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെഡ് നഴ്സ് ടി .ഏലിയാമ്മയെ ലോക നഴ്സസ് ദിനത്തോട് അനുബന്ധിച്ച് പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ ആദരിച്ചു. ആശുപത്രി ആർ.എം. ഒ ഡോ.പി.എൽ. ലക്ഷ്മി പൊന്നാട അണിയിച്ചു. ഉപഹാരവും നൽകി. യു .എം. കബീർ,നിസാർ വെള്ളാപ്പള്ളി, ഗീത ഹരി, റസിമോൾ, സി.കെ.അമ്പിളി ,ആലീസ് ജോർജ്ജ്, ആർ.സജിത ,സജിന. രാജൻ , നിധിൻ എന്നിവർ പങ്കെടുത്തു. ചേർത്തല കുന്നുങ്കൽ കുടുംബാംഗമായ ഏലിയാമ്മ മെഡിക്കൽ കോളേജ് ആശുപതിയിൽ ഒന്നര പതിറ്റാണ്ട് കാലമായി സേവനമാനുഷ്ഠിച്ച് വരുകയാണ്.ഭർത്താവ് ബിജു സക്കറിയ. മക്കൾ: മിലൻ,മെൽജോ.