ബാലവേദി ദ്വിദിന ക്യാമ്പ്
Monday 12 May 2025 9:28 PM IST
തലശ്ശേരി: യുവരശ്മി വെണ്ടുട്ടായി, നെഹ്രു യുവകേന്ദ്ര കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരവം ദ്വിദിന ബാലവേദി ക്യാമ്പ് 2025 സംഘടിപ്പിച്ചു.പ്രശസ്ത ചിത്രകാരനും കവിയുമായ സുശാന്ത് കൊല്ലറക്കൽ ഉദ്ഘാടനം ചെയ്തു.എം.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.മോഹനൻ ,ഷൈജ ഷാജി, സായന്ത് സനിൽ എന്നിവർ സംസാരിച്ചു. കളിയും കാര്യവും എന്ന വിഷയത്തെപ്പറ്റി ഷൈജു പന്തക്കപ്പാറയും സ്വപ്നങ്ങളെ പിന്തുടരുക എന്ന വിഷയത്തെക്കുറിച്ച് ജെ. സി ഐ ട്രെയിനർ ഡോ.പി.കെ.സചീന്ദ്രനും ജീവിതമാണ് ലഹരി എന്ന വിഷയത്തെപ്പറ്റി വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.ബീന എന്നിവർ ക്ലാസ്സെടുത്തു. ഇതിന്റെ ഭാഗമായി പീന വിനോദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.