നെല്ലിക്കാട്ട് റെഡ് സ്റ്റാർ  വാർഷികാഘോഷം

Monday 12 May 2025 9:33 PM IST

കാഞ്ഞങ്ങാട് : നെല്ലിക്കാട്ട് റെഡ് സ്റ്റാർ ക്ലബ് ആൻഡ് ലൈബ്രറിയുടെ നാലുമാസം നീണ്ടുനിന്ന 37ാം വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം സി പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ.രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ രതീഷ് നെല്ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മനോജ് പട്ടാനൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥകാരൻ മുൻ പ്രധാനാദ്ധ്യാപകൻ എം.കുഞ്ഞമ്പു പൊതുവാളിനെ ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി പി.അപ്പുക്കുട്ടൻ ആദരിച്ചു .നിധിന, നീതു , അൻവിത എന്നിവരെ അനുമോദിച്ചു.നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത, കൗൺസിലർ ടി.വി.സുജിത്ത് കുമാർ, പപ്പൻ കുട്ടമത്ത്, എം.രാജീവൻ, കെ. സുധീഷ് എന്നിവർ സംസാരിച്ചു.സംഘാടകസമിതി ജനറൽ കൺവീനർ എം.മുരളീധരൻ സ്വാഗതവും രാജേഷ് നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു.സനൽ പാടിക്കാനം സംവിധാനം ചെയ്ത കുറുക്കൻ മൂല എന്ന തെരുവ് നാടകവും കലാമേളയും അരങ്ങേറി.