ശ്രീ കാക്കോട്ടിടം ക്ഷേത്രത്തിന് സ്വത്ത് തിരിച്ചുകിട്ടി
Monday 12 May 2025 9:40 PM IST
മാഹി: ഈസ്റ്റ് പളളൂർ ശ്രീകാക്കോട്ടിടം പരദേവതാ ഭഗവതി ക്ഷേത്രം സ്വത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ ക്ഷേത്രത്തിന് അനുകൂലമായി കോടതി വിധി. ക്ഷേത്രത്തിന് അധികാരപ്പെട്ട രണ്ട് ഏക്കർ മൂന്നു സെന്റ് സ്ഥലം മാഹി സബ് കോടതി ജഡ്ജ് ഗൗതം ക്ഷേത്ര ഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രം കാരണവന്മാരായ കെ.ഇ.നാരായണൻ നമ്പ്യാരും ( നിട്ടൂർ) കെ.ഇ.അനന്തൻ നമ്പ്യാരും ചേർന്ന് 1995ലാണ് ഹരജി നൽകിയത് .ക്ഷേത്രപറമ്പിന്റെ കാൽ ഭാഗം മാട്ടാങ്കോട്ട് നാരായണൻ നമ്പ്യാർ മക്കളായ ടി.പി.പത്മനാഭൻ ,ടി.പി.ദേവകിയമ്മ, ടി.പി.സാവിത്രിയമ്മ എന്നിവർ സ്വകാര്യ വ്യക്തികൾക്ക് കൈമാറിയെന്നായിരുന്നു പരാതി. ഇതിൽ ഇപ്പോഴത്തെ കൈവശക്കാരനായ നിർമ്മൽകുമാർ, സ്ഥലത്ത് പ്രവേശിക്കാൻ പാടില്ലെന്ന് 2015ൽ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. അഡ്വ.കെ.ഗോപകുമാറാണ് ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി ഹാജരായിരുന്നത്.