13കാരനിൽ നിന്ന് 23കാരിയായ അദ്ധ്യാപിക ഗർഭിണിയായി,​ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയിൽ

Monday 12 May 2025 11:39 PM IST

സൂററ്റ്: 13കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപിക ഗർഭിണിയായി. പോക്സോ കേസിൽ അറസ്റ്റിലായ 23കാരിയായ അദ്ധ്യാപിക ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ട്യൂഷന് വന്ന് കൊണ്ടിരുന്ന 13കാരനെ പ്രണയിച്ച് തട്ടിക്കൊണ്ടു പോയതിന് പിന്നാലെ ഏപ്രിൽ 29ന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു. ആറു ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. 13കാരന്റെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

ഗർഭത്തിന് ഉത്തരവാദി 13കാരനാണെന്ന് അദ്ധ്യാപിക മൊഴി നൽകിയിരുന്നു. ഇതോടെ ഡി,​എൻ,എ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു പൊലീസ്. നിലവിൽ സൂററ്റിലെ ജയിലിലാണ് അദ്ധ്യാപിക ഉള്ളത്. ഗർഭസ്ഥ ശിശുവിനും തനിക്കും ജീവന് ആപത്തുണ്ടെന്നും പ്ര,സവ സമയത്ത് അടക്കം അപായപ്പെടുത്താൻ നീക്കം ഉണ്ടെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി.

അഞ്ച് വർഷത്തോളമായി കുട്ടിയെ ട്യൂഷൻ പഠിപ്പിച്ചു വരികയായിരുന്നു 23കാരി. ഏപ്രിൽ 26നാണ് ഇരുവരെയും കാണാതായത്. കുട്ടിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് 13കാരന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് അദ്ധ്യാപികയെയും വിദ്യാർത്ഥിയെയും കണ്ടെത്തിയത്.

13കാരനുമായി അടുത്ത കാലത്താണ് അദ്ധ്യാപിക പ്രണയത്തിലായത്. കുട്ടിയുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇതിനെ തുടർന്ന് അദ്ധ്യാപികയ്ക്കെതിരെ പോക്സോ വകുപ്പും ചുമത്തി. തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്.