പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ചു: ചെമ്പഴന്തിയിൽ മൂന്നുപേർ പിടിയിൽ
Wednesday 14 May 2025 5:08 AM IST
ശ്രീകാര്യം: റോഡ് ടാറിംഗ് തടഞ്ഞ്, നോക്കുകൂലിയാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർ പിടിയിൽ. ഇടത്തറ ശരത് ഭവനിൽ കെ.ശരത് (40),ശോഭനാലയം വീട്ടിൽ പി.ഉണ്ണികൃഷ്ണൻ (38),ബിജു ഭവനിൽ ബിജു (35) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചെമ്പഴന്തി ആനന്ദേശ്വരം ഇടത്തറ മുക്കിൽകട റോഡ് ടാറിംഗിനിടെയായിരുന്നു നോക്കുകൂലി ചോദിച്ച് സംഘർഷമുണ്ടായത്. പണം നൽകാൻ കൂട്ടാക്കാത്തതിനാൽ തങ്ങളെയും തൊഴിലാളികളെയും അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.