'സുകുമാർ അഴീക്കോട്, നികത്താനാകാത്ത വിടവ്'
തൃശൂർ: കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പൊതുമണ്ഡലത്തിലെ പ്രതിശബ്ദമായിരുന്നു ഡോ. സുകുമാർ അഴീക്കോടെന്നും സമസ്ത മേഖലകളിലും നിരന്തരം ഇടപെട്ട് മാർഗദർശിയായി നിലകൊണ്ട മാഷിന്റെ അഭാവം നികത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അങ്കണം ഷംസുദ്ദീൻ സ്മൃതി ചെയർപേഴ്‌സൺ ഡോ. പി.സരസ്വതി.
സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി സുകുമാർ അഴീക്കോടിന്റെ നൂറാം ജന്മദിനത്തിനോട് അനുബന്ധിച്ച് സമ്രാട്ട് ബുക്‌സിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ ഡോ. അജിതൻ മേനോത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
മോഹൻദാസ് ചെറുതുരുത്തി, രാമചന്ദ്രൻ പുതൂർക്കര, ബേബി മൂക്കൻ, ഡോ. ഷാജു നെല്ലായ്, ശശികുമാർ കൊടക്കേടത്ത്, പി.കെ.അശോകൻ, റഫീഖ് കേച്ചേരി, ധന്യ മതിലകത്ത്, ചന്ദ്രശേഖരൻ, ബിബിൻ പോലൂർക്കര, സാംസൺ പുലിക്കോട്ടിൽ, അരുൺ ഗാന്ധി ഗ്രാമം, പ്രസാദ് കിഴക്കൂട്ട്, എം.ആർ.ശിവരാജ്, ദിലീഷ് കൊട്ടിലിക്കൽ എന്നിവർ പ്രസംഗിച്ചു. സംസ്‌കാര സാഹിതി ജില്ലാ കൺവീനർ അനിൽ സമ്രാട്ട് സ്വാഗതവും ശശി വറനാട്ട് നന്ദിയും പറഞ്ഞു.