അന്നം നൽകി പ്രതിഷേധം
Tuesday 13 May 2025 12:28 AM IST
കണിമംഗലം: ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർമാർക്ക് ഒരു നേരത്തെ അന്നം നൽകി വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചു. ബസുകൾ പതിവായി ഹോൺ മുഴക്കിയും റോംംഗ് സൈഡിലൂടെ കയറിയും ഭയപ്പെടുത്തി ചെറുവാഹനങ്ങൾ റോഡിൽ നിന്നും ഇറക്കി നിർത്തിക്കുന്ന അവസ്ഥയാണ് തൃശൂർ - കൊടുങ്ങല്ലൂർ റോഡിൽ നിലവിലുള്ളത്. ബസ് ഡ്രൈവമാർ മദ്യപിച്ചും, ലഹരി ഉപയോഗിച്ചും അമിത വേഗതയിൽ മനുഷ്യ ജീവന് വില കൽപ്പിക്കാതെ പോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ പൊലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ പരിശോധനകളും നടപടികളും ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പെട്ടു. വിനയൻ കിളിയൻപറമ്പിൽ, ബിന്നി പൊന്തേക്കൻ, വിജയ് പ്രേംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.