വെങ്കിടങ്ങിൽ കർഷക കൂട്ടായ്മ
Tuesday 13 May 2025 12:29 AM IST
പാവറട്ടി: നെൽക്കർഷകരുടെ കൂട്ടായ്മയായ പുന്നെല്ല് ഫാർമർ പ്രൊഡ്യൂസർ കമ്പിനി വെങ്കിടങ്ങിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ഫാർമേഴ്‌സ് ബാങ്കിന്റെയും സഹകരണത്തോടെ കർഷകർക്ക് നെൽക്കൃഷി ലാഭകരമാക്കുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷക കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ നെൽക്കർഷക കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ഡോ. മധുസൂദനൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പൂർണിമ നിഖിൽ, സൗമ്യ സുകു, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ. മണി ശങ്കർ, എം.എ.വാസുദേവൻ, പ്രിൻസ് കൈമഠത്തിൽ, ബിജോയ് പെരുമാട്ടിൽ, ഷൈൻ റാഫേൽ എന്നിവർ സംസാരിച്ചു.