ഔസേപ്പച്ചന് പുരസ്കാരം സമർപ്പിച്ചു
Tuesday 13 May 2025 12:30 AM IST
കൊടുങ്ങല്ലൂർ : സോപാനം സംഗീത വിദ്യാലയം ഏർപ്പെടുത്തിയ സോപാനം സംഗീത രത്ന പുരസ്കാര സമർപ്പണം സംഗീത സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. സംഗീതസംവിധായകൻ ഔസേപ്പച്ചൻ പുരസ്കാരം ഏറ്റുവാങ്ങി. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് വി.വിനീത പുരസ്കാരം സമർപ്പിച്ചു. സമ്മേളനം കണ്ണൻ ജി.നാഥ് ഉദ്ഘാടനം ചെയ്തു. മീനാക്ഷി ഉണ്ണിക്കൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കവി ബക്കർ മേത്തല അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി.കെ.ഗീത അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു. സോപാനം ഉണ്ണിക്കൃഷ്ണൻ പ്രശസ്തിപത്രം സമർപ്പിച്ചു. സെക്രട്ടറി സുനിൽ പഴുപ്പറമ്പിൽ, ഡോ.കെ.കേശവൻ നമ്പൂതിരി, രക്ഷാധികാരി വി.ഐ.അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.