മഹിളാ സാഹസ് യാത്ര ഇന്നുമുതൽ

Tuesday 13 May 2025 12:33 AM IST

തൃശൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്ര ഇന്നു മുതൽ 23 വരെ ജില്ലയിൽ പര്യടനം നടത്തും. 'ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ' എന്ന മുദ്രാവാക്യമുയർത്തി ജനുവരി നാലിന് കാസർകോട് നിന്നും ആരംഭിച്ച യാത്ര 1474 മണ്ഡലങ്ങൾ സന്ദർശിക്കും. വാർത്താസമ്മേളനത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.നിർമല, അഡ്വൈസറി അംഗം ലീലാമ്മ ടീച്ചർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ലാലി ജയിംസ്, ലീലാ രാമകൃഷ്ണൻ, ജില്ലാ സംഘടന ജനറൽ സെക്രട്ടറി സ്മിത മുരളി എന്നിവർ പങ്കെടുത്തു.