ബോധവത്കരണ പരിപാടി
Tuesday 13 May 2025 12:34 AM IST
കയ്പമംഗലം: നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സുമേധ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മണ്ഡലംതല ഉദ്ഘാടനം മതിലകം സെന്റ് ജോസഫ്, സ്‌കൂളിൽ ഇ.ടി.ടൈസൺ എംഎൽഎ നിർവഹിച്ചു. 12 മുതൽ 17 വരെ നീളുന്ന പരിപാടിയുടെ ആരംഭമായി ആദ്യ ദിനം 4 സ്‌കൂളുകളിലായാണ് ക്ലാസുകൾ നടന്നത്. സെന്റ് ജോസഫ് മതിലകം, ജി.എം.എച്ച്.എസ്.എസ് ചാമക്കാല, എസ്.എസ്.എം.എച്ച്.എസ്.എസ് അഴീക്കോട്, എച്ച്.എസ്.എസ് പനങ്ങാട് എന്നീ സ്‌കൂളുകളിലായിരുന്നു ക്ലാസുകൾ. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ, എറിയാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ എന്നിവർ വിവിധ വേദികളിലായി ഉദ്ഘാടനം നിർവഹിച്ചു.