അപാരം നമ്മുടെ അയൺ ഡോം
Tuesday 13 May 2025 1:11 AM IST
ന്യൂഡൽഹി: പാകിസ്ഥാന്റെ ഭീകര താവളങ്ങൾ തകർക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റി-ഡ്രോൺ ഡി 4 സിസ്റ്റം (അയൺ ഡോം) നിർണയക പങ്കുവഹിച്ചു. പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ അയൺ ഡോമാണ് പരാജയപ്പെടുത്തിയത്.
ഡ്രോണുകളെ തത്സമയം തെരയൽ, കണ്ടെത്തൽ, ട്രാക്കിംഗ്, ന്യൂട്രലൈസേഷൻ (സോഫ്റ്റ്/ഹാർഡ് കിൽ) എന്നിവയ്ക്ക് പ്രാപ്തം
ഡ്രോണിനെ വഴിതെറ്റിക്കുന്നതിനായി ജി.പി.എസ് സ്പൂഫിംഗ്, റേഡിയോ ഫ്രീക്വൻസി ജാം ചെയ്യൽ എന്നിവ ചെയ്യും
ഡ്രോണുകളെ വീഴ്ത്തുന്നതിനായി പ്രൊജക്‌ടൈലുകളും ലേസർ ആയുധങ്ങളും പ്രയോഗിക്കാനും ഇതിന് കഴിയും
ഡി.ആർ.ഡി.ഒ വികസിപ്പിച്ചു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നിർമ്മിച്ചു