ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്
Tuesday 13 May 2025 1:20 AM IST
കുമരകം: കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ അടുത്ത അദ്ധ്യയന വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച് എസ് എസ് ടി ജൂനിയർ (ഗണിതം, കൊമേഴ്സ്, ഫിസിക്സ്) എച്ച് എസ് എസ് ടി (ബോട്ടണി) എന്നീ തസ്തികകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. നിർദിഷ്ട യോഗ്യതയുള്ളവർ മേയ് 24നകം സ്കൂൾ മാനേജരുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കുക. മേയ് 28 രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തുന്നതായിരിക്കും. വിശദ വിവരങ്ങൾക്ക് മാനേജർ, ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ, കുമരകം എന്ന വിലാസത്തിൽബന്ധപ്പെടാം. ഫോൺ :0481 2524445 9495622982,.