യു.ഡി.എഫ് പ്രതിഷേധം
Wednesday 14 May 2025 12:22 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമ്മാണത്തിലെ അഴിമതി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്‌കരിച്ചു. ധർണ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഡി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ജോയി കൊച്ചാനാപ്പറമ്പിൽ, ഷിഹാബ് വരവുകാല , സജിമോൻ വർഗ്ഗീസ്, അബ്ദുൾ സത്താർ ജോസ് വേലിക്കകം, വി.ടി. ജയിംസ്, വിജയമ്മ ബാബു, ജോൺ തറപ്പേൽ, അനിത സുഭാഷ്, നിസ്സാർ വരവുകാല , സേതു ലക്ഷ്മി, എം. അനിൽകുമാർ, പി.എം. മക്കാർ, കെ.കെ. രാജു, വി.ജെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.