ഗസ്റ്റ് ലക്ചറർ ഒഴിവുകൾ
Wednesday 14 May 2025 12:26 AM IST
മുണ്ടക്കയം : മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ശ്രീശബരീശ കോളേജിൽ 2025 - 26 അക്കാഡമിക വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഹിന്ദി, മലയാളം, സോഷ്യോളജി അഭിമുഖം 19 ന് രാവിലെ 9 ന്. മാത്തമാറ്റിക്സ്, കൊമേഴ്സ് അഭിമുഖം 20 ന് രാവിലെ 9 ന്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. അതത് വിഷയത്തിന് നൽകിയിരിക്കുന്ന തീയതികളിൽ അഭിമുഖത്തിനായി അസ്സൽ രേഖകൾ സഹിതം കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക് : 9496180154 , 04828278560.