വീട്ടിൽ ഇനി പാമ്പ് വരില്ല; മുറ്റത്ത് ഈ ചെടി നട്ടുവളർത്തിയാൽ മാത്രം മതി
കേരളത്തിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഉള്ള ഒന്നാണ് പാമ്പ്. നിരവധി ഇനത്തിൽപ്പെട്ട പാമ്പുകൾ കേരളത്തിൽ ഉണ്ട്. അതിൽ വിഷമുള്ള പാമ്പുകളും വിഷം ഇല്ലാത്ത പാമ്പുകളുമുണ്ട്. പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. വിഷമുള്ള പാമ്പുകൾ കടിച്ചാൽ ജീവൻ വരെ അപകടത്തിലാകും. അതിനാൽ പാമ്പിനെ കാണുമ്പോൾ തന്നെ ഓടിരക്ഷപ്പെടാനാണ് പലരും നോക്കുന്നത്.
വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാൽ എത്ര തന്നെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാലും അവയുടെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്. ശേഷം നമ്മൾ പോലും അറിയാതെയായിരിക്കും വീട്ടിനുള്ളിൽ എത്തുന്നത്. അതിനാൽ തന്നെ വീട്ടിൽ പാമ്പ് വരാതിരിക്കാൻ പല വഴികളും മലയാളികൾ പരീക്ഷിക്കാറുണ്ട്.
എന്നാൽ ചില ചെടികൾ പാമ്പിനെ തുരത്താൻ സഹായിക്കുന്നു. അതിൽ ഒന്നാണ് മാരിഗോൾഡ് എന്ന ജമന്തി പൂവ്. ഇതിന്റെ രൂക്ഷ ഗന്ധം പാമ്പുകൾക്ക് അരോചകമാണ്. കൂടാതെ ജമന്തി പൂവിലെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ സംയുക്തങ്ങൾ പാമ്പിനെയും മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു. ജമന്തി ചെടിയിലൂടെ ഇഴയുമ്പോൾ അതിന് അസ്വസ്ഥത തോന്നുന്നുവെന്നും വിദഗ്ധർ പറയുന്നു. ചില സ്ഥലങ്ങളിൽ കൃഷി ചെയ്യുമ്പോൾ അതിനിടയിൽ ഇത്തരം ജമന്തി ചെടി നടുന്നു. കൃഷി നശിപ്പിക്കുന്ന പ്രാണികളെയും ജീവികളെയും തുരത്താനാണ് ഇത്.