സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന്

Wednesday 14 May 2025 12:29 AM IST

കുറവിലങ്ങാട് : കേരള സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായി സയൻസ് സെന്റർ ഉദ്ഘാടനം 29 ന് നടത്തുന്നതിനായി മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ വ്യക്തമാക്കി. നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നുള്ള ദീർഘനാളത്തെ ആവശ്യം ഭാഗികമായിട്ടാണങ്കിലും സാക്ഷാത്കരിക്കപ്പെടുന്നത് നാടിന് അനുഗ്രഹമാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹകരണവും ഉണ്ടാകുമെന്ന് ഇരുവരും വ്യക്തമാക്കി.