ഹജ്ജ് സംഘത്തിന്  യാത്രഅയപ്പ് 

Wednesday 14 May 2025 12:34 AM IST

കോട്ടയം: മുസ്ലിം ലീഗ് കോട്ടയം നിയോജക മണ്ഡലം,ടൗൺ കമ്മിറ്റികളുടെ സംയുക്താഭിമുഖത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രഅയപ്പ് നൽകി. ജില്ലാ ലീഗ് ഹൗസിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പ്രൊഫ. ഷാവാസ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം താജ് ജുമാ മസ്ജിദ് ചീഫ് ഇമാം നിഷാദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. തിരുനക്കര പുത്തൻ പള്ളി ഇമാം കെ.എം.താഹാ മൗലവി , ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അസീസ് കുമാരനല്ലൂർ,ജില്ലാ സെക്രട്ടറി ഫാറൂഖ് പാലപ്പറമ്പിൽ, കർഷകസംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് കുട്ടി ,പി.കെ. അബ്ദുൽസലാം,ഹമീദ് ചിറയിൽ, കെ.പി.ഇസ്മയിൽ, ശരീഫ് ഹാജി എന്നിവർ സംസാരിച്ചു.