റിസോഴ്‌സ് സെന്റർ 

Wednesday 14 May 2025 12:46 AM IST

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്തുരുത്തി പൂഴിക്കോലിൽ റിസോഴ്‌സ് സെന്റർ ആരംഭിച്ചു. കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, ഹൈഡ്രോ തെറാപ്പി, വിഷൻ ട്രെയിനിംഗ്, ഓഡിറ്ററി ട്രെയിനിംഗ്, ബ്രെയിൻ ലിബി ട്രെയിനിംഗ്, സൈൻ ലാംഗ്വേജ് ട്രെയിനിംഗ്, കലണ്ടർ ബോക്‌സ് ടീച്ചിംഗ് എന്നീ സേവനങ്ങൾ ലഭിക്കും.