ശൗര്യം തീരാതെ തെരുവ് നായ്‌ക്കൾ... വാക്‌സിനേഷൻ കർശനമാക്കും

Wednesday 14 May 2025 12:01 AM IST

കോട്ടയം : പേവിഷബാധയേറ്റുള്ള മരണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ പ്രതിരോധ കുത്തിവയ്പ്പിന് പ്രത്യേക ഫണ്ട് വകയിരുത്തും. തെരുവുനായ നിയന്ത്രണം പാളിയതോടെയാണ് വാക്‌സിനേഷൻ കൂടി കർശനമാക്കുന്നത്. വർഷാവർഷം തെരുവുനായ്ക്കളെ പിടികൂടി ഇത്തരത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്നാണു നിർദേശമെങ്കിലും നടപ്പാക്കുന്നില്ല. കുത്തിവയ്‌പ്പെടുത്ത തെരുവുനായ്ക്കളെ തിരിച്ചറിയാൻ പെയ്ന്റ് സ്‌പ്രേ ചെയ്യണം. വളർത്തുനായ്ക്കൾക്ക് ലൈസൻസ് കിട്ടണമെങ്കിലും കുത്തിവയ്‌പ്പ് നിർബന്ധമാണ്. ഭൂരിഭാഗം പേരും ഇതുപാലിക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകളിൽ ഇതുമാത്രമാണ് ഫലപ്രദ പ്രതിരോധ നടപടിയെന്ന് മൃഗസംരക്ഷണവകുപ്പ് പറയുന്നു.

30 ശതമാനം വർദ്ധനവ്

ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള നായ്ക്കളുടെ എണ്ണമെടുത്ത് വാക്സിനേഷൻ നടത്തണം. പദ്ധതി തയ്യാറാക്കുമ്പോൾ ഇവയെ പിടികൂടാൻ പരിശീലനം ലഭിച്ച കൂടുതൽ പേരെയും നിയോഗിക്കേണ്ടതുണ്ട്. എ.ബി.സി സെന്ററുകൾ വ്യാപിച്ചെങ്കിലും ജില്ലയിൽ തെരുവുനായ്ക്കളുടെ എണ്ണം കൂടിയെന്നാണ് കണക്ക്. 5 വർഷം മുൻപ് 50,​000 തെരുനായ്ക്കളെന്നായിരുന്നു ഏകദേശ കണക്ക്. ഇപ്പോഴതിൽ 30 % വർദ്ധനവാണുണ്ടായത്. വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടുന്നതിനൊപ്പം പേവിഷ പ്രതിരോധ കുത്തിവയ്‌പ്പും എടുക്കാറുണ്ട്. ശേഷം ഓരോ വർഷവും പ്രതിരോധ കുത്തിവയ്പ് ആവർത്തിക്കേണ്ടതുണ്ട്.

പദ്ധതി 71 പഞ്ചായത്തുകളിലും

6 നഗരസഭകളിലും