ഡോൾബി ദിനേശൻ നായികയെ തേടുന്നു

Wednesday 14 May 2025 6:23 AM IST

നിവിൻ പോളി നായകനായി താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു.മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താല്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന . 24 മുതൽ 28 വയസ് വരെയുള്ളവരെയാണ് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും castingcall4dd@gmail.com എന്ന മെയിൽ എെഡിയലും 8089966808 എന്ന വാട്സാപ്പ് നമ്പരിേലക്കും അയക്കാം. അവസാന തീയതി മേയ് 18 . ദിനേശൻ എന്ന ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് "ഡോൾബി ദിനേശൻ". ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ആയിരത്തൊന്നു നുണകൾ, സർക്കീട്ട് എന്നീ ചിത്രങ്ങൾക്കുശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോൾബി ദിനേശൻ.