ലോകേഷ് കനകരാജിന്റെ ബെൻസ് ആരംഭിച്ചു
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ ബെൻസ് എന്ന ചിത്രം ആരംഭിച്ചു. രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്നു. . റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനാണ്. പ്രിയങ്ക മോഹൻ ആണ് നായിക. സായ് അഭ്യങ്കർ ആണ് ബെൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബെൻസ് ലോകേഷ് കനകരാജ് അവതരിപ്പിക്കുന്നു. ഇന്ത്യയിലും വിദേശത്തും നൂറ്റി ഇരുപതില്പരം ദിവസങ്ങളിൽ ആയിരിക്കും ഈ മെഗാ ബഡ്ജറ്റഡ് ചിത്രത്തിന്റെ ചിത്രീകരണം . ഛായാഗ്രഹണം ഗൗതം ജോർജ് , ഫിലോമിൻ രാജ് എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ബെൻസിൽ സംഘട്ടനം ഒരുക്കുന്നത് അനൽ അരശ് ആണ്. പി .ആർ . ഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.