മാത്യു എത്തുന്നു
രജനികാന്ത് - നെൽസൻ ചിത്രം ജയിലർ 2ൽ അതിഥി വേഷത്തിൽ മോഹൻലാൽ. ജയിലറിൽ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രവുമായി മോഹൻലാൽ എത്തുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു ഇതുവരെ ആരാധകർ.ജൂൺ അവസാനമോ ജൂലായ് ആദ്യമോ മോഹൻലാൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ജയിലറിൽ രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യനൊപ്പം മോഹൻലാലിന്റെ മാത്യുവും കന്നട സൂപ്പർ താരം ശിവരാജ് കുമാറിന്രെ നരസിംഹയും നിറഞ്ഞുനിന്നിരുന്നു. ജയിലറിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവത്തിന്റെ ലൊക്കേഷനിൽ എത്തി നെൽസൻ മോഹൻലാലുമായി സംസാരിച്ചിരുന്നു. അതേസയം ജയിലർ 2 കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്നു. രജനി കാന്ത്. സുരാജ് വെഞ്ഞാറമൂട് എന്നിവർ ലൊക്കേഷനിലുണ്ട്. വില്ലൻ വേഷത്തിലാണ് സുരാജ് എത്തുന്നത്. 20 ദിവസത്തെ ഈ ഷെഡ്യൂളിൽ ആറു ദിവസം രജനികാന്തുണ്ട്. തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.ജാക്കി ഷ്റഫ്, രമ്യ കൃഷ്ണൻ, ഫഹദ് ഫാസിൽ, സുജിത് ശങ്കർ, സുനിൽ സുഖദ, തുടങ്ങിയവരും താരനിരയിലുണ്ട്.അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്നു. സമീപകാല രജനികാന്ത് ചിത്രങ്ങളിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായിരുന്നു ജയിലർ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകിയാണ് ജയിലർ അവസാനിക്കുന്നത്.