നഴ്സസ് ദിനം ആചരിച്ചു
Wednesday 14 May 2025 1:59 AM IST
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സൂപ്രണ്ട് എസ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.ടിറ്റി പ്രഭാകരൻ,മെഡിക്കൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ്,നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കൃപ,സ്കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോസഫ്,ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ടുമാരായ വി.അജിതകുമാരി,എസ്.കെ.ബിന്ദു, ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.നഴ്സസ് ദിന പ്രതിജ്ഞയും പൊതുജനാരോഗ്യ സംരക്ഷണത്തിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് എന്ന വിഷയം ആസ്പദമാക്കി ലഘുനാടകവും സൗജന്യപരിശോധനയും നടന്നു.