പാസിംഗ് ഔട്ട്
Wednesday 14 May 2025 1:01 AM IST
പാങ്ങോട്: ഭരതന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,കല്ലറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സീനിയർ സ്റ്റുഡന്റ്സ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് നടന്നു. ഇതിന്റെ ഭാഗമായി രണ്ട് വിദ്യാലയങ്ങളിലെയും കേഡറ്റുകൾ സംയുക്തമായി പാങ്ങോട് മന്നാനിയാ കോളേജ് ഗ്രൗണ്ടിൽ നടത്തിയ പരേഡിൽ ഡി.കെ.മുരളി എം.എൽ.എ അഭിവാദ്യം സ്വീകരിച്ചു. ജനപ്രതിനിധികൾ,പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ,ഇരു സ്കൂളിലെയും അദ്ധ്യാപകർ,പ്രിൻസിപ്പൽമാർ,പി.ടി.എ പ്രസിഡന്റുമാർ,എം.പി.ടി.എ,എസ്.എം.സി. അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.