പട്ടുവത്ത് തെരുവുനായ ശല്യം രൂക്ഷം
പട്ടുവം:പട്ടുവം പഞ്ചായത്ത് നാലാം വാർഡ് മംഗലശ്ശേരിയിൽ പെരുകിവരുന്ന തെരുവുനായ്ക്കളെ കൊണ്ടു ശല്യം രൂക്ഷമായി. കുഞ്ഞിമുറ്റം അങ്കണവാടിക്കടുത്ത് ഒരു നാലുവയസ്സുകാരനെ ഇടതുകൈതണ്ടയിൽ നായ കടിച്ചു മുറിവേൽപ്പിച്ചു. ഈ കുട്ടിയെ ആദ്യം തളിപ്പറമ്പ് ഗവ. ആസ്പത്രിയിലും തുടർന്ന് കണ്ണൂർ ജില്ലാ ആസ്പത്രിയിലേക്കും ചികിത്സക്കായി പ്രവേശിപ്പിച്ചു.പട്ടുവത്തിന്റെ പല ഭാഗത്തും തെരുവുനായകൾ കോഴി, താറാവുകളെയും എന്നിവയെ കടിച്ചുകൊല്ലുകയാണ്. വളർത്തുമൃഗങ്ങളും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വൃദ്ധരും അങ്കണവാടികുട്ടികളും ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവരും റോഡിൽ കൂട്ടംകൂടി നിൽക്കുന്ന നായ്ക്കളുടെ അക്രമത്തിനിരയാകുന്നു. വിഷയം പല തവണ പട്ടുവം ഗ്രാമം കൂട്ടായ്മ പഞ്ചായത്തിനെ ബോദ്ധ്യപെടുത്തിട്ടുണ്ടെങ്കിലും പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.