ഭാഗവത സപ്താഹയജ്ഞം

Wednesday 14 May 2025 12:08 AM IST

അമ്പലപ്പുഴ: പുന്നപ്ര കളരി ശ്രീ ഭവതീ ക്ഷേത്രത്തിൽ 32 -ാ മത് ഭാഗവത സപ്‌താഹ യജ്ഞം നാളെ മുതൽ 21 വരെ നടക്കും .ഇന്ന് വൈകിട്ട് 7ന് നെടുമുടി ഗോപാലകൃഷ്ണപ്പണിക്കർ ഭദ്രദീപ പ്രകാശനം നിർവഹിക്കും.19ന് രാവിലെ 11.30ന് രുഗ്മിമിണീ സ്വയംവരം. വൈകിട്ട് 5.30 ന് സർവ്വൈശ്വര്യ പൂജ., 20ന് രാവിലെ 11.30ന് കുചേലോപാഖ്യാനം. 21ന് രാവിലെ 11.30ന് അവഭൃഥസ്നാനം. തുടർന്ന് നാമസങ്കീർത്തന ലഹരി, നൃത്താർച്ചന. തൈക്കാട്ടുശേരി വിജയപ്പൻ നായരാണ് യജ്ഞാചാര്യൻ.