എക്സൈസ് സംഘം ഇന്ന് ചെന്നൈയിലേക്ക്
Tuesday 13 May 2025 9:10 PM IST
ആലപ്പുഴ: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തുടരന്വേഷണത്തിന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇന്ന് ചെന്നൈയിലേക്ക് പോകും. കേസിലെ പ്രധാന പ്രതി തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലിയുടെ ഇടപാടുകൾ പരിശോധിക്കുന്നതിനാണ് തമിഴ്നാട്ടിലേക്ക് പോകുന്നത്. ചെന്നൈയിൽ നിന്നാണ് കേസിലെ മൂന്നാം പ്രതിയായ ഇയാൾ പിടിയിലായത്. ആലപ്പുഴയിൽ പിടികൂടിയ കഞ്ചാവ് ഇയാൾ മലേഷ്യയിൽ നിന്നാണ് എത്തിച്ചത്.