പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Wednesday 14 May 2025 1:10 AM IST

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അക്രിഡിറ്റഡ് എൻജിനീയർ/ ഓവർസിയർ പരിശീലന പദ്ധതി പ്രകാരം ജില്ലയിലെ 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗിൽ ബിടെക് /എംടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21-35 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 18000 രൂപ പ്രതിമാസ ഓണറേറിയം അനുവദിക്കും. ജാതി, വിദ്യഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ചു നിശ്ചിതമാതൃകയിലുള്ള അപേക്ഷ ഫോം 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.