അവധിക്കാല അദ്ധ്യാപക പരിശീലനം

Tuesday 13 May 2025 9:30 PM IST

ചെറുവത്തൂർ: സമഗ്ര ഗുണമേന്മാവിദ്യാഭ്യാസം ലക്ഷ്യമിട്ട് പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കായുള്ള അഞ്ചു ദിവസത്തെ ചെറുവത്തൂർ ഉപജില്ലാ തല അദ്ധ്യാപക സംഗമത്തിന് തുടക്കമായി. ഈ അദ്ധ്യയന വർഷം മാറുന്ന രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പരിചയപ്പെടുത്തൽ, ലഹരി വ്യാപനത്തിനെതിരായ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പരിശീലനം. ഹൈസ്‌കൂൾ വിഭാഗം ഗവ.എച്ച്.എസ്.എസ്.പിലിക്കോട്, യു.പി.വിഭാഗം ഉദിനൂർ സെൻട്രൽ എ.യു.പി. സ്‌കൂൾ,എൽ.പി.വിഭാഗം തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനം 24 ന് പൂർത്തിയാകും. ഉപജില്ലാ തല ഉദ്ഘാടനം പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി.വി സുബ്രഹ്മണ്യൻ, എം. സുനിൽകുമാർ, രത്നാവതി, പി.വി വിനോദ് കുമാർ, കീർത്തി കൃഷ്ണ എന്നിവർ സംസാരിച്ചു.