രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്കിട്ട പുതിയ പേര് 'സിന്ദൂർ', നൽകിയത് 17 കുട്ടികൾക്ക്
ലക്നൗ: ഓപ്പറേഷൻ സിന്ദൂർ വിജയമായതോടെ ഉത്തർപ്രദേശിലെ 17 നവജാത ശിശുക്കൾക്കാണ് സിന്ദൂർ എന്ന പേര് നൽകിയത്. കുശിനഗർ ജില്ലയിൽ മേയ് 9നും 10നും ജനിച്ച കുട്ടികൾക്കാണ് മാതാപിതാക്കൾ സിന്ദൂർ എന്ന പേര് നൽകിയത്.കുട്ടികൾക്ക് സിന്ദൂറെന്ന പേരിട്ട വിവരം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോടു സ്ഥിരീകരിച്ചു. ഓപ്പറേഷൻ സിന്ദൂർ ത്യാഗത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതിരൂപമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ ഡ്രോണുകളെയും മിസൈലുകളെയും ചാരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം നടത്തി. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതയ്‌ക്കെതിരായ ലക്ഷ്മണ രേഖയാണ് ഇന്ത്യ വരച്ചതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
''ഇത് ഇന്ത്യയുടെ ലക്ഷ്മണരേഖ,ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ തീരുമാനിക്കുന്നത് നിർണായക പ്രതികരണമായിരിക്കും. യുദ്ധക്കളത്തിൽ ശത്രുവിനെ എങ്ങനെ തകർക്കണമെന്ന് ഇന്ത്യയ്ക്കറിയാം''. പ്രധാനമന്ത്രിയുടെ സന്ദർശനവും അദ്ദേഹത്തിന്റെ വാക്കുകളും സൈനികരെ ആവേശഭരിതരാക്കി. ആദംപൂർ വ്യോമതാവളം മിസൈൽ ആക്രമണത്തിൽ തകർത്തുവെന്നും എസ് 400 പ്രതിരോധ സംവിധാനം നിലംപരിശാക്കിയെന്നും പാകിസ്ഥാൻ നടത്തുന്ന പ്രചാരണം നുണയാണെന്ന് ഇതോടെ ലോകത്തിന് ബോദ്ധ്യമായി.
പഹൽഗാം ആക്രമണത്തിന് സൈന്യം തിരിച്ചടി നൽകി രണ്ടു ദിവസം കഴിഞ്ഞാണ് കുട്ടി ജനിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നും അതിർത്തിയിൽ പോരാടുന്ന സൈനികരോടുള്ള നന്ദി സൂചകവുമായാണ് കുഞ്ഞിന് സിന്ദൂർ എന്ന പേരു നൽകിയത്' ഗുപ്ത യു.പി സ്വദേശി