മഹാത്മാ ഗാന്ധി കുടുംബ സംഗമം

Wednesday 14 May 2025 12:58 AM IST

മുഹമ്മ : മുഹമ്മ പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ മഹാത്മാ ഗാന്ധി കുടുംബ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവർത്തകരേയും വിദ്യാർഥികളേയും ചടങ്ങിൽ ആദരിച്ചു. ടി.വി.കുഞ്ഞുമണി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ആർ.ശശിധരൻ, ചേർത്തല ബ്ളോക്ക് പ്രസിഡന്റ് കെ.സി.ആന്റണി,മണ്ഡലം പ്രസിഡന്റ് പി.അനീഷ് പി.വി.തങ്കച്ചൻ, കെ.ബി.കോട്ട്നിസ്, കുഞ്ഞുമോൾ ജോയി, മോഹൻദാസ് എന്നിവർ സംസാരിച്ചു.