നല്ല വീട് - നല്ല നാട് കാമ്പയിൻ
Wednesday 14 May 2025 1:01 AM IST
അമ്പലപ്പുഴ: മഴക്കാലപൂർവ്വ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ "നല്ല വീട് - നല്ല നാട് " കാമ്പയിൻ സംഘടിപ്പിച്ചു. എച്ച്. സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, ശോഭ ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതി രമേശ്, വി. ആർ. അശോകൻ, പഞ്ചായത്ത് അംഗങ്ങളായ പ്രജിത്ത് കാരിക്കൽ, കുഞ്ഞുമോൾ സജീവ്, ലേഖമോൾ സനിൽ, റസിയ ബീവി, കെ. മനോജ് കുമാർ, അമ്പലപ്പുഴ വടക്ക് മെഡിക്കൽ ഓഫീസർ ഡോ. ജോൺ ബ്രിട്ടോ, പുറക്കാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ആഫീസർ ഡോ. ഷിബു സുകുമാരൻ, ഹെൽത്ത് സൂപ്പർവൈസർ ജെ .ഷിജിമോൻ എന്നിവർ സംസാരിച്ചു.